വനം വകുപ്പിനോടാണോടാ കളി? പണി ബഫർ സോണിൽ തരും കേട്ടോ... വയനാട്ടിൽ കർഷകർക്ക് വീണ്ടും സർക്കാരിന്റെ വക ഇരുട്ടടി.

വനം വകുപ്പിനോടാണോടാ കളി? പണി ബഫർ സോണിൽ തരും കേട്ടോ... വയനാട്ടിൽ കർഷകർക്ക് വീണ്ടും സർക്കാരിന്റെ വക ഇരുട്ടടി.
Oct 22, 2024 11:11 PM | By PointViews Editr


കൽപ്പറ്റ: ഓരോ വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ബഫർ സോൺ ഏരിയ അതാത് സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാം എന്നുള്ള സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ ചുറ്റുമുള്ള ബഹർ സോണിൽ നിന്ന് ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കും എന്നുള്ള കേരള സർക്കാരിന്റെ വാഗ്ദാനം കാറ്റിൽ പറത്തിക്കൊണ്ട് കേരള വനം വകുപ്പ് വയനാട് വന്യജീവി സങ്കേതത്തിന്റെ ഉള്ളിലും ബഫർ സോണിലും ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. വയനാട് വന്യജീവി സങ്കേതത്തിന്റെ ഓഫീസിൽ നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച ഏറ്റവും പുതിയ മാപ്പുകളുടെ കെഎംഎൽ ഫയലുകൾ പ്രകാരം (2023 ലെ സുപ്രീം കോടതി വിധിക്കു ശേഷം പുതുക്കിയ പ്രൊപ്പോസൽ പ്രകാരം) താഴെപ്പറയുന്ന ജനവാസ കേന്ദ്രങ്ങൾ വയനാട് വന്യജീവി സങ്കേതത്തിന്റെ അതിർത്തിക്കുള്ളിൽ ആയിട്ടാണ് മാർക്ക് ചെയ്തിരിക്കുന്നത്. അതായത് ഈ ജനവാസ കേന്ദ്രങ്ങൾ ഒക്കെ വന്യജീവി സങ്കേതത്തിന്റെ ഉള്ളിലാണ്. ബഫർസോണിൽ പോലും അല്ല എന്നാണ് പുതുക്കിയ മാപ്പ് പ്രകാരം വനംവകുപ്പ് അവകാശപ്പെടുന്നത്. ചെതലയം, വടക്കനാട്, പള്ളിവയൽ, വള്ളുവാടി, കരിപ്പൂർ, മുത്തങ്ങ, പൊൻകുഴി, നൂൽപ്പുഴ, നായ്ക്കട്ടി, ഒറ്റപ്പാലം, പാഴൂർ, തോട്ടാമൂല. മുകളിൽ പറഞ്ഞ പ്രദേശങ്ങളിലായി 4500 ഓളം ഏക്കർ സ്ഥലമാണ് വന്യജീവി സങ്കേതത്തിന്റെ ഉള്ളിലായി മാർക്ക് ചെയ്തിരിക്കുന്നത്.

2023 ലെ സുപ്രീം കോടതി വിധിക്കു ശേഷം പുതുക്കിയ പ്രൊപ്പോസൽ പ്രകാരം വയനാട് വന്യജീവി സങ്കേതത്തിന്റെ ബഫർസോണിൽ ഉൾപ്പെട്ടിരിക്കുന്ന പ്രദേശങ്ങൾ താഴെ കൊടുത്തിരിക്കുന്നവയാണ്.ഈ പ്രദേശങ്ങളിൽ നിരവധി വീടുകളും നിലവിൽ വനംവകുപ്പ് നൽകിയിരിക്കുന്ന മാപ്പിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇരുളം, ഓർക്കടവ്, ചീയമ്പം, കണ്ണാരംപുഴ, കുറിച്ചിപറ്റ, പാക്കം, ചേകാടി, പടമല, കുറുക്കൻ മൂല, ഇരുമ്പുപാലം, മണിവയൽ, പനവള്ളി, അപ്പപ്പാറ, തിരുനെല്ലി. വന്യജീവി സങ്കേതത്തിന്റെയും (നീല കളർ ) ബഫർസോണിന്റെയും (ഓറഞ്ച് കളർ) മാപ്പുകൾ ഇതോടൊപ്പം കൊടുത്തിട്ടുള്ള https://goo.gl/maps/MCb7aAegacssL5Ne7?g_st=ac

ലിങ്കിൽ ചെക്ക് ചെയ്യാവുന്നതാണ് .

വിരാവകാശ നിയമപ്രകാരം നൽകിയ മാപ്പുകൾ ചില ആളുകൾ ദുർവ്യഖ്യാനം ചെയ്യുന്നുണ്ട് എന്ന് പറഞ്ഞു ഈ വിഷയത്തിൽ വയനാട് വൈൽഡ് ലൈഫ് വാർഡൻ ഇന്നലെ (21 ഒക്ടോബര് 2024) ഒരു വിശദീകരണ കുറിപ്പ് ഇറക്കിയിരുന്നു. അങ്ങനെ ആരെങ്കിലും തെറ്റായ വിവരങ്ങൾ ഷെയർ ചെയ്യുന്നുണ്ടെകിൽ അവർക്കെതിരെ ശക്തമായ നിയമനടപടികൾ എടുക്കണമെന്ന് കിഫ ആവശ്യപ്പെട്ടു.

ആ വിശദീകരണത്തിൽ വനം വകുപ്പ് പറയുന്നത് വന്യജീവി സങ്കേതത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന വടക്കനാട് നൂൽപ്പുഴ മുത്തങ്ങ പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങൾ ബഫർ സോണിലാണ് വന്യജീവി സങ്കേതത്തിൽ അല്ല എന്നാണ് (മാപ്പിൽ വന്യജീവി സങ്കേതത്തിൽ ഉൾപെടുത്തിയിട്ടുണ്ടെങ്കിലും). അപ്പോൾ ഈ പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങൾ മുഴുവനായും ബഫർ സോണിലെങ്കിലും ഉൾപ്പെടും എന്ന് വ്യക്തമായിരിക്കുന്നു. ഇത് ഈ വിഷയത്തിൽ കേരള സർക്കാർ കേരളത്തിലെ ജനങ്ങൾക്ക് നൽകിയ ഉറപ്പിന്റെ ലംഘനമാണ്. കേരള സർക്കാരിന്റെ ഈ കൊടും ചതിക്കെതിരെ വയനാടൻ ജനത ശക്തമായ പ്രധിഷേധം ഉയർത്തണമെന്ന് കിഫ ആഹ്വാനം ചെയ്തു.

Are you playing with the forest department? Did you hear that the work will be given in the buffer zone... In Wayanad, farmers are again in the dark by the government.

Related Stories
മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

Nov 15, 2024 07:38 AM

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ...

Read More >>
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

Nov 14, 2024 01:03 PM

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10...

Read More >>
കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

Nov 14, 2024 12:03 PM

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും...

Read More >>
ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Nov 14, 2024 09:15 AM

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി...

Read More >>
വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

Nov 13, 2024 10:45 PM

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന്...

Read More >>
Top Stories